
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചതിനെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍. നടിമാരായ കങ്കണ റണാവത്തും ഇഷ ഗുപ്തയും അടക്കമുള്ള താരങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അത്ഭുതകരമായ ആശയം എന്നാണ് കങ്കണ വനിതാ ബില്ലിനെ വിശേഷിപ്പിച്ചത്. ഇതിനെല്ലാത്തിനും കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്താശക്തിയുമാണെന്നും കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു.
#WATCH | On Women's Reservation Bill, actor Kangana Ranaut says, "This is a historic day...this (new Parliament building) is symbolic of Amritkaal...such an important day, BJP could speak about anything point or any bill... but they chose women empowerment. This shows their… pic.twitter.com/6pNolwaVYJ
— ANI (@ANI) September 19, 2023
പ്രധാനമന്ത്രി ചെയതത് മനോഹരമായ ഒരു കാര്യമാണെന്നും ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അധികാരം ലഭിക്കുമെന്നും നടി ഇഷ ഗുപത വ്യക്തമാക്കി. രാജ്യത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടാണിത്. പ്രധനമന്ത്രി നല്കിയ വാക്ക് പാലിച്ചുവെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.
#WATCH | On Women's Reservation Bill, actor Esha Gupta says, "This a gamechanger...today is one of the most historic days... so many govts came, they tried but it did not happen. Now they (Centre) have introduced it" pic.twitter.com/M8LtbaXY42
— ANI (@ANI) September 19, 2023
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായാണ് വനിതാ സംവരണ ബില്ലിനെ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്ജുന് രാം മേഘ്വാള് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.






