മഞ്ചേരി: ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഒന്നാം ക്ലാസ്സുകാരന് ഹബീബ് റഹ്മാന്റെ ഓട്ടമാണ്. പയ്യനാട് വടക്കാങ്ങര എ എം. യു. പി സ്കൂള്‍ കായികമേളയിലാണ് ഹബീബ് സഹ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയ അതിവേഗ ഓട്ടത്തിലൂടെ താരമായത്.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഈ കൊച്ചു മിടുക്കന് ഓടുന്ന വീഡിയോ തന്റെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിഡിയോ പങ്കുവെച്ച് മന്ത്രി കുറിച്ചത്, അമ്പട... ഇവനെ പിടിക്കാന്‍ ആരുണ്ട്, ഈ 319 -)o നമ്പറുകാരന് ഓടിക്കയറുക തന്നെ ചെയ്യും...!സ്റ്റാര്‍ട്ടിംഗ് പോയന്റിലെ മാഷ് വിസില്‍ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരന് ഹബീബ് റഹ്മാന് ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്...സ്നേഹം കുഞ്ഞുങ്ങളെ..
മന്ത്രിയുടെ പോസ്്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. പലരും കമന്റില്‍ പറഞ്ഞത് ചെക്കന് ഒരു ഉസൈന്‍ ബോള്‍ട്ടായി മാറുമെന്നാണ്. എല്‍ പി സ്കൂളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് ഈ രംഗത്ത് ശരിയായ ശിക്ഷണം ലഭ്യമാക്കാന്‍ മുഴുസമയ കായികാധ്യാപകന്/അധ്യാപിക നിയമനത്തിന് നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് പലരും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലാ അത്ലറ്റിക് അസോസിയേഷന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും 4x 50 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനവും നേടിയ കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി പെണ്‍കുട്ടി ജേ ജെമ്മിനെയും മന്ത്രി ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചിരുന്നു.






