
നോര്‍ത്ത് കരോലിന: ഗൂഗിള്‍ മാപ്പ് ഊപയോഗിച്ച് വഴിതെറ്റി പാടത്തും , പുഴയിലുമൊക്കെ പോയവരുടെ വാര്‍ത്തകള്‍ നിരവധിയാണ്. ഇവിടെ ഒരു കുടുംബം വഴി തെറ്റിച്ച ഗൂഗളിനെതിരെ നിയമ നടപടി സ്വീകരിക്കുകയാണ്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള കുടുംബമാണ് ടെക് ഭീമന്മാര്ക്ക് എതിരെ കേസിന് പോയിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ കുടുംബനാഥനാണ് ഗൂഗിള്‍ മാപ്പിലെ തെറ്റായ നിര്‍ദേശങ്ങള്‍ പിന്തുടര്ന്ന് തകര്‍ന്ന പാലത്തിലേക്ക് വണ്ടി ഓടിച്ചെത്തി മരണപ്പെടുവായിരുന്നു.
കുടുംബം ആരോപിക്കുന്നത് പാലം തകര്‍ന്നിരിക്കുന്ന വിവരം മാപ്പിന്റഎ നാവിഗേഷന്‍ വ്യക്തമാക്കിയില്ലയെന്നാണ്.കഴിഞ്ഞ സെപ്തംബറില്‍ തകര്‍ന്ന പാലത്തില്‍ നിന്ന് കാര്‍ നദിയിലേക്ക് വീണ് മുങ്ങിമരിച്ചത് 30 കാരനായ ഫിലിപ്പ് പാക്സണായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം. ഫിലിപ്പ് ഓടിച്ചിരുന്ന ജീപ്പ് മഞ്ഞ് മൂടിയിരുന്ന പാലത്തിലേക്ക് മാപ്പിലെ നിര്‍ദേശങ്ങള്‍ പിന്തുടര്ന്നാണ് എത്തിയത്. പാലം തകര്‍ന്നതാണെന്ന് മഞ്ഞ് വീണത് മൂലം വ്യക്തമാവാത്ത സാഹചര്യമായിരുന്നു. ഇതിനാലാണ് മുപ്പതുകാരന് തകര്‍ന്ന പാലത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്.
ചെക് ഭീമിനെതിരെ ഫിലിപിന്റെ കുടുംബം കോടതിയെ സമീപിച്ചത്. മകളുടെ പിറനാനള് ആഘോഷത്തിനായി പോകുമ്പോളായിരുന്നു അപകടം.
മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി പരിചയമില്ലാത്ത ഭാഗത്തേക്ക് പോയതിനാലാണ് ഫിലിപ്പ് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്. ഒന്‍പത് വര്‍ഷം മുന്‍പ് തകര്‍ന്ന പാലത്തിലേക്കാണ് മാപ്പിലെ ദിശാ നിര്‍ദേശങ്ങള്‍ യുവാവിനെ എത്തിച്ചതെന്നാണ് വസ്തുത. അപായ സൂചനാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന പാലത്തില്‍ നിന്ന് 20 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീണ ഫിലിപ്പിനെ രക്ഷാ സേനയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തകര്‍ന്ന പാലം പ്രാദേശിക ഭരണകൂടമോ നിര്‍മ്മാതാക്കളോ പുതുക്കി പണിഞ്ഞിരുന്നില്ല.ഈ പ്രദേശത്തെ പാലങ്ങളുടെ ചുമതലയിലുള്ള അധികൃതര്‍ പാലം തകര്‍ന്ന വിവരം പല തവണ ജിപിഎസില്‍ അപ്ഡേറ്റ് ചെയ്തിരുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.







Comments