
വാഷിങ്ങ്ടണ്‍: റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റിനെ പുകഴ്ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. പകരത്തിന് പകരമായി യുഎസിന്റെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ച നടപടിയേയാണ് ട്രംപ് പുകഴ്ത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന അരോപണത്തെ തുടര്‍ന്നാണ് 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത്. എന്നാല്‍ ഇതേ നണയത്തില്‍ തിരിച്ചടിക്കാതിരുന്നതിനെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായം രേഖപ്പെടുത്തിയത്.
ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം നടത്തിയത്. പുടിന് മികച്ച നേതാവാണെന്നും അദ്ദേഹം കുറിച്ചു. തെരഞ്ഞെടുപ്പ് തിരിമറി വിവാദത്തോടെ അത് കൂടുതല്‍ വഷളായി. എന്നാല്‍ പ്രചാരണ കാലം മുതല്‍ക്കെ ട്രംപ് പുടിനോട് അടുക്കാനാണ് ശ്രമിച്ചത്. അടുത്ത മാസം 20നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.






