കോഴിക്കോട്: കോടഞ്ചേരിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറങ്ങാന്‍ കിടന്ന യുവതിയെയാണ്് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
പാത്തിപ്പാറ ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 18 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളനി നിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പൊലീസും ട്രൈബല്‍ പ്രമോട്ടറും ചേര്‍ന്ന് ഇവരെ താമരശ്ശേരിതാലൂക്ക്ആശുപത്രിയില് എത്തിക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.മരണത്തെ സംബന്ധിക്കുന്ന കാരണങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.






