
വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ ഇന്നലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ഖാലിസ്താന്‍ അനുകൂലികള്‍ സംഘടിപ്പിച്ച ഇന്ത്യാ വിരുദ്ധ റാലി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഖാലിസ്താനി േനതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കെലപാതകത്തിനെതിരെയാണ് ഇന്ത്യാ വിരുദ്ധ പ്രതിഷേധവുമായി തീവ്രനിലപാടുള്ള സംഘമെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ 20-25 പ്രവര്‍ത്തകര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തത്. അവര്‍ കനേഡിയന്‍ പതാകയും ഖാലിസ്താന്‍ പതാകയും വീശി. 'സിഖുകാര്‍ക്കൊപ്പം നില്ക്കുന്ന' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് നന്ദി പറഞ്ഞുള്ള പ്ലക്കാര്ഡുമുണ്ടായിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിന് തിരിച്ചടിയായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സജ്ഞയ് കുമാര്‍ വര്‍മ്മയെ പുറത്താക്കണമെന്നാണ് ഖാലിസ്താന്‍ അനുകൂലികളുടെ ആവശ്യം. നൂറോളം പേര് റാലിയില്‍ പങ്കെടുത്തുവെന്ന് ഔദ്യോഗിക റിപ്പോര്ട്ടുണ്ടെങ്കിലൂം 25ല്‍ താഴെയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്ന റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയിലുള്ള പൗരന്മാര്ക്ക് കാനഡ ഇന്നലെ യാത്രാ മുന്നറിയിപ്പ് നല്കി. ജാഗ്രതയോടെയിരിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച ഇന്ത്യയും പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കാനഡയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അനിശ്ചിതകാലത്തേക്ക് വിസയും നിഷേധിച്ചിരുന്നു.






