
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അറസറ്റിലായ പി.ആര് അരവിന്ദാക്ഷന് മുന്‍മന്ത്രി എ.സി മൊയ്തീന്റെ വിശ്വസ്തനാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. മുഴുവന്‍ സമയവും മൊയ്തീന്റെ ഒപ്പമുള്ള അരവിന്ദാക്ഷന് അറിയാതെ മൊയ്തീന്റെ വീട്ടില്‍ ഒരു ഇല അനങ്ങില്ല. അരവിന്ദാക്ഷന്റെ അറസ്റ്റ് ശരിക്കും മൊയ്തീന്റെ അറസ്റ്റിനു തുല്യമാണെന്ന് എല്ലാ പാലക്കാട്ടുകാര്‍ക്കും വടക്കാേഞ്ചരിക്കാര്ക്കും കല്ലമ്പാറക്കാര്ക്കും അറിയാമെന്നും അനില്‍ അക്കര പ്രതികരിച്ചു.
വടക്കാഞ്ചേരി സിപിഎം ഏരിയ കമ്മിറ്റിയംഗവും മുനിസിപ്പല്‍ കൗണ്‍സിലറും സറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കൂടിയായ അരവിന്ദാക്ഷന് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. എ.സി മൊയ്തീനുമായുള്ള ബന്ധമാണ് അരവിന്ദാക്ഷനെ പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവികളിലെത്തിച്ചത്. കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാര്‍ മൂന്നു കോടി രൂപ നിക്ഷേപിച്ചതിനു സാക്ഷിയായിരുന്നു അരവിന്ദാക്ഷന്.
നേരത്തെ ഏഴ് ദിവസം ചോദ്യം ചെയ്ത അരവിന്ദാക്ഷനെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഇ.ഡി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച അരവിന്ദാക്ഷന് പോലീസിന് പരാതി നല്‍കിയിരുന്നു. ഇ.ഡി പല നേതാക്കളെയും വ്യാപകമായി ചോദ്യം ചെയ്തിരുന്നു. ഇന്ന് അപ്രതീക്ഷിതമായി വടക്കോഞ്ചരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊച്ചിയിലെ ഓഫീസില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷന്. മുന്‍മന്ത്രി എ.സി മൊയ്തീനേയും സിപിഎം സംസ്ഥാന സമിതിയംഗം എം.കെ കണ്ണനെയും ചോദ്യം ചെയ്തിരുന്നു.






