മൃഗങ്ങളുടെ വീഡിയോ കാമാന്‍ എല്ലാവര്ക്കും പ്രത്യേക ഇഷ്ടമാണ്. അതിനാല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ അത്തരത്തിലുള്ള വീഡിയോ വലിയ രീതിയില്‍ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഒരു കുരങ്ങന്റെ വിഡിയോയാണ്. പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ ഓഫീസില്‍ നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു കുരങ്ങന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതാണ്. ഇത് പ്രചരിച്ചതോടെ ആളുകളെ രസിപ്പിക്കാന്‍ തുടങ്ങി.
വീഡിയോെയര് ചെയ്തിരിക്കുന്നത് ഒരു ഫേസ്ബുക്ക് യൂസറാണ്. മനുഷ്യരെ ഏറ്റവും കൂടുതല്‍ അനുകരിക്കുന്ന മൃഗമാണല്ലോ കുരങ്ങന്. ഈ കുരങ്ങനും അത് തന്നെയാണ് ചെയ്യുന്നത്. ഓഫീസിലെ പേപ്പറുകള്‍ നോക്കുന്നത് പോലെയും കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നത് പോലെയുമൊക്കെ കാണിക്കുന്നുണ്ട്. ഇടയ്ക്ക് കീബോര്‍ഡില്‍ വിരലമര്‍ത്തി ടൈപ്പ് ചെയ്യുന്നുണ്ട് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്. ചിലര്‍ കുരങ്ങനെ നോക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി പ്രത്യക്ഷപ്പെട്ടത്. എന്നാലും ഒരു കുരങ്ങന് എത്ര കൃത്യമായിട്ടാണ് ജോലി ചെയ്യുന്നതിനെ അനുകരിച്ചിരിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. കുരങ്ങന്മാരും ടെക്നോളജിയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇതാദ്യമായിട്ടല്ല.നേരത്തെ ഒരു സ്മാര്‍ട്ട് ഫോണ്‍ നോക്കുന്ന കുറച്ച് കുരങ്ങന്മാരുടെ ഒരു വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.






