ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്നാണ് ആവശ്യം. കേരള പൊലീസ് ലോണ്‍ ആപ്പുഖല് നീക്കം ചെയ്യാനുള്ള നടപടികല്‍ തുടങ്ങി കഴിഞ്ഞു. കേന്ദ്രത്തിന്റെ സഹായം കൂടി തേടിയത് സാങ്കേതിക പ്രശ്നങ്ങള്‍ തടയുന്നതിനായിയാണ്.
സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇവയെ പിടിച്ചുകെട്ടാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി പൊലീസ് നേരെത്തെ നോട്ടീസ് നല്‍കിയിരുന്നു. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിനാണ് കേരള പൊലീസ് കത്തയച്ചിരിക്കുന്നത്.
ലോണ്‍ ആപ്പുകള്‍ കേരള പൊലീസിന്റെ സ്പെഷ്യല്‍ വിംഗ് നിരീക്ഷിച്ചുവരുകയാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ അറിയിക്കാന്‍ പൊലീസ് പുറത്തിറക്കിയ വാട്സാപ്പ് നമ്പറിലേക്ക് പരാതികളുടെ പ്രവാഹമാണ്. സൈബര്‍ ഡോം കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായ്പാ ആപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. എസ്.പി. ഹരിശങ്കര്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഭീരിഭാഗം തട്ടിപ്പുകളും ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്സൈറ്റ് വഴിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.






