
ദില്ലി: ദില്ലി ആള്‍ക്കൂട്ടക്കൊലയില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ ഏഴ് പേര് അറസ്റ്റില്‍. ചൊവ്വാഴ്ച്ചയായിരുന്ന് മോഷണകുറ്റം ആരോപിച്ച് 26 കാരനായ അഹമ്മദ് എന്ന യുവാവിനെ അടിച്ച് കൊന്നത്. മരണപ്പെട്ട യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.അഹമ്മദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പേരാണ് പ്രതികള്‍. കമല്‍, മനോജ്, പപ്പു, കിഷന്, ലക്കി, യൂനസ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതികളില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട യുവാവ് മാനസികവെല്ലുവിളി നേരിട്ടിരുന്ന വ്യക്തിയാണ്.
ഏഴ് പേരാണ് പ്രതികള്‍. കമല്‍, മനോജ്, പപ്പു, കിഷന്, ലക്കി, യൂനസ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതികളില്‍ ഉള്‍പ്പെടുന്നു. ഇയാളെ വൈദ്യുത തൂണില്‍ കെട്ടിയിട്ട് അടിക്കുകയായിരുന്നു. ഇയാളെ പിന്നീട് അയല്‍വാസിയുടെ സഹാ.ത്തോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ശേഷം കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.






