ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉഗ്രമായ ചാവേർ സ്ഫോടനം നടന്നത്. നൂറിലേറേ ആളുകൾക്ക് പരിക്കേറ്റു , നാൽപതിലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്കോരിയും ഉൾപ്പെട്ടിട്ടുണ്ട്.
നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്കോരി ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ വ്യക്തമാക്കി.

പാക് സർക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ എന്ന കാര്യവും പ്രധാനമാണ്. അതോടൊപ്പം തന്നെ അടുത്തിടെ അഫ് ഗാനിൽ നിന്ന് അതിർത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് പാകിസ്ഥാൻ തന്നെ പരാതിപ്പെട്ടിരുന്നു.
സെപ്തംബറിൽ മസ്തുങ് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. ഈ മാസം ആദ്യം നടന്ന സ്ഫോടനത്തിൽ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു

Comments