ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജോണ്സണ് വെങ്കലവും നേടാനായി. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്.
മലയാളി താരം മുരളി ശ്രീശങ്കറിന്റെ ആദ്യ ശ്രമം പരാജയമായിരുന്നു. എന്നാൽ രണ്ടാം ശ്രമത്തിൽ മികച്ച ചാട്ടത്തോടെ ശ്രീശങ്കർ തിരിച്ചുവന്നു. 7.87 മീറ്ററാണ് രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമം എട്ട് മീറ്റർ കടന്നത് ആരാധകരിൽ പ്രതീക്ഷ ഉണർത്തി. 8.01 മീറ്ററായിരുന്നു മൂന്നാം ശ്രമത്തിലെ നേട്ടം.

നാലാം ശ്രമം വെള്ളി മെഡലിലേക്കുള്ള ചാട്ടമായിരുന്നു. 8.19 ദൂരം പിന്നിട്ട മലയാളി താരം ചൈനീസ് താരത്തെ ഞെട്ടിച്ചു. അഞ്ചാം ശ്രമം ഫൗളായി. അവസാന ശ്രമത്തിലും ചൈനീസ് താരത്തെ മറികടക്കാൻ കഴിയാതെ വന്നതോടെയാണ് ശ്രീശങ്കർ രണ്ടാമതായത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ 50 മെഡലുകൾ സ്വന്തമാക്കി. 13 സ്വർണവും 19 വെള്ളിയും 18 വെങ്കലവും ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

Comments