ന്യുഡല്‍ഹി: അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം കൈപ്പറ്റി ചൈനയ്ക്ക് വേണ്ടി വാര്‍ത്ത സൃഷ്ടിച്ചുവെന്ന് ആരോപണം നേരിടുന്ന വാര്‍ത്ത ചാനല്‍ ന്യുസ്ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ പര്‍ബീര്‍ പുര്‍കയാസ്ത, എച്ച്.ആര് അമിത് ചക്രവര്‍ത്തി എന്നിവരെ കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുവരും ഇന്നലെ അറസ്റ്റിലായിരുന്നു.
ന്യുസ്ക്ലിക്കുമായി ബന്ധമുള്ളതും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലുമടക്കം 30ലേറെ കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസ് സ്പഷ്യെല്‍ സെല്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. യുഎപിഎ പ്രകാരം കേസെടുത്ത പോലീസ് നിരവധി സാധനങ്ങളും പിടിച്ചെടുത്തിരുന്നു.
37 പുരുഷന്മാരേയും ഒമ്പത് വനിതകളെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു. ഉര്‍മിലേഷ്, ഔനിന്ദോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ്മ, പരന്‍ജോയ് ഗുവ തകുര്‍ത്ത, ചരിത്രകാരന് സൊഹൈല്‍ ഹാഷ്മി, ആക്ഷേപ ഹാസ്യ സാഹിത്യകാരന് സഞ്ജയ് രജൗര, സെന്റര്‍ ഫോര്‍ ടെക്മനാളജി ഡെവലപ്മെന്റിലെ ഡി. രഘുനന്ദന് എന്നിവര്‍ ചോദ്യം ചെയ്യലിന് വിധേയരായി. ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടു. ഇന്നലെ പുലര്‍ച്ചെ മുതലയാണ് ഡല്‍ഹി- തലസ്ഥാന നഗരത്തില്‍ റെയ്ഡ് നടന്നത്.

Comments