ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 16കാരി പൊലീസുകാരുടെ ക്രൂര മർദ്ദനത്തിനിരയായെന്ന് ആരോപണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോമയിലാണ്. ഇറാനിലെ മോറൽ പോലീസ് ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന് പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ടെഹ്റാൻ സബ്വേയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
വീഡിയോയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ മറ്റ് പെൺകുട്ടികൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് പെൺകുട്ടി ബോധരഹിതയായെന്നും വീണപ്പോൾ ട്രെയിനിന്റെ വശത്ത് ഇടിക്കുകയായിരുന്നുവെന്നുമാണ് സർക്കാർ വിശദീകരണം. അതേസമയം, പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിച്ചിരുന്നതായി വീഡിയോയിൽ കാണുന്നില്ല.
പെൺകുട്ടിയുടെ പിതാവ്കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടാനായി പ്രാർഥിക്കണമെന്നും സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ഫാർസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Comments