എറണാകുളം: കോതമംഗലം എംഎ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി മിച്ചി മർപ്പുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാക്കി സഹപാഠികൾ. കോളേജിനു മുന്നിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത ബിരുദം പൂർത്തിയാക്കാൻ എത്തിയതാണ് മിച്ചി മർപ്പു എന്ന 21 കാരൻ.
മിച്ചി മർപ്പുവിന്റെ മരണത്തിൽ സഹപാഠികളുടെ സമരം കനക്കുകയാണ്. കോളേജിനു മുന്നിൽ വിദ്യാർത്ഥികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. വിഷയത്തിൽ ഒരുതരത്തിലുള്ള പ്രതികരണത്തിനും മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. സമരത്തിന് പിന്തുണയുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തുണ്ട്. ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അതേസമയം വിഷയത്തിൽ,സർവകലാശാല തലത്തിൽ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 എന്നായിരിക്കെ, എം എ എൻജിനീയറിങ് കോളേജിൽ മാത്രം അത് 22 ആണ്. അത് നേടാൻ കഴിയാത്തവർ കോളേജിൽനിന്ന് ഇയർ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലിൽ നിന്ന് പുറത്താകും. എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. സ്വയം ഭരണാധികാരമുള്ള കോളേജുകൾ മാനുഷിക പരിഗണന കൂടി ഉണ്ടാകണമെന്ന് മന്ത്രി റോജി എം ജോൺ.

Comments