തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന സ്കൂൾ ഉടമയുടെ പരാമർശം വിവാദത്തിൽ. തൃശൂർ മാളയിലെ ഇന്റർനാഷണൽ ആൻഡ് മിലിറ്ററി സ്കൂൾ ഉടമ ഡോ. രാജു ഡേവിസാണ് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിവാദ സന്ദേശം പങ്കുവെച്ചത്.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്നും അവധി ദിനത്തിൽ സ്കൂളിൽ എത്താത്തവർ വിശദീകരണം നൽകണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കാൻ ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പകുതിയോളം രക്ഷിതാക്കൾ കുട്ടികളെ പരിപാടിക്കായി അയച്ചില്ലെന്നാണ് സ്കൂൾ ഉടമ പറയുന്നത്. ഇതിന് പിന്നാലെയാണ് വിവാദ സന്ദേശം പുറത്തുവന്നത്.
‘എല്ലാത്തിനും സ്വാതന്ത്ര്യം വേണം, എന്നാൽ സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ വീട്ടിലിരുത്തുകയാണ് ചെയ്യുന്നത്’ എന്നതടക്കമുള്ള പരാമർശങ്ങളും സന്ദേശത്തിലുണ്ട്. കുട്ടികളെ പരിപാടിക്കായി അയച്ചില്ലെങ്കിൽ ചെലവഴിച്ച ഒരു ലക്ഷം രൂപ നഷ്ടമാകുമായിരുന്നുവെന്നും സ്കൂൾ ഉടമ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. വിഷയത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.

Comments