
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്ക്കറിന്റെ പിതാവിന്റെ ഹര്‍ജിയിലാണ് നടപടി. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എന്നാല്‍ ബാലഭാസ്ക്കറിന്റെ സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് പിതാവ് ഉയര്‍ത്തിയ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 2 നായിരുന്നു ബാലഭാസ്ക്കറും മകളും കാറപകടത്തില്‍ മരണമടഞ്ഞത്. നേരത്തേ പോലീസും ക്രൈംബ്രാഞ്ചും സിബിഐ യും നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികമായ ഒന്നും കണ്ടിരുന്നില്ല. എന്നാല്‍ ബാലഭാസ്ക്കറിന്റെ സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഡാലോചന ഇതിനിടയില്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയം പിതാവ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു കാര്‍ അപകടം. ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരും വാഹനമോടിക്കാനേര്‍പ്പാടാക്കിയ അര്ജുന് എന്നിവരുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മകള്‍ തേജസ്വിനി ബാലയാണ് ആദ്യം മരിച്ചത്. പിന്നാലെ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ 2ന് ബാലഭാസ്കറും യാത്രയായി. തൃശൂര്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്കറിന്റെ അച്ഛന് കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും ഉന്നയിച്ചത്. ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നുമില്ല.
മരണത്തില്‍ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാകും സിബിഐയും അന്വേഷണം തുടങ്ങുക. അതേസമയം ബാലഭാസ്കറിന്റെ പിതാവോ ബന്ധുക്കളോ നല്കിയ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം മുഖവിലയ്ക്കെടുത്തിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.






