കൊല്‍ക്കത്ത: വേട്ടയാടല്‍ രാഷ്ട്രീയമെന്ന രൂക്ഷമായ ആരോപണം പ്രതിപക്ഷം ഉയര്‍ത്തുമ്പോഴും റെയ്ഡുകളുമായി ഇ.ഡി. മൂമ്പോട്ട് പോകുന്നു. ബംഗാളിലും തമിഴ്നാട്ടിലുമായി രണ്ടു നേതാക്കളുടെ 62 ഇടങ്ങളിലാണ് ഇന്ന് ഇ.ഡി.യുടെ റെയ്ഡ് നടക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രി രതിന് ഘോഷിന്റെയും തമിഴ്നാട്ടില്‍ ഡിഎംകെ എംപി ജഗത് രക്ഷക്കിന്റെയും വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.
രാവിലെ ആറ് മണി മുതല്‍ രതിന് ഘോഷിന്റെ വസതിയില്‍ ഇ.ഡി. രേഖകള്‍ പരിശോധിക്കുകയാണ്. അദ്ദേഹത്തിന്റെ കൊല്‍ക്കത്ത അടക്കമുള്ള ബംഗാളിലെ വിവിധ സ്ഥലങ്ങളിലെ 12 ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ അഭിഷേക് ബാനര്‍ജിയെ ഉന്നമിട്ട് നേരത്തേ റെയ്ഡ് നടന്നിരുന്നു നേരത്തേ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും തമിഴ്നാട്ടില്‍ ഡിഎംകെയുടെയും വിവിധ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ഇ.ഡി. നടത്തിയിരുന്നു.
ഡിഎംകെ എംപി ജഗത് രക്ഷക്കിന്റെ വീട്ടിലും 40 സ്ഥാപനങ്ങളിലും നടത്തി വരികയാണ്. തമിഴ്നാട്ടില്‍ ജഗത് രക്ഷക് വന്‍ വ്യവസായിയാണ്. ഹോട്ടല്‍ ശൃംഖലകള്‍, മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭാ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാമുള്ള ഇദ്ദേഹത്തിനെതിരേ 2016 ല്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉയരുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ആറിലധികം മന്ത്രിമാരുടെ വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്.
കേന്ദ്ര ഏജന്‍സികള്‍ നേരത്തേ ശെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം റെയ്ഡില്‍ ഡിഎംകെയോ തൃണമൂല്‍ കോണ്‍ഗ്രസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരതഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള നടപടിയാണ് റെയ്ഡെന്നും ബീഹാറില്‍ നടന്ന ജാതി സെന്‍സസിന് ശേഷമാണ് നടപടി ശക്തമാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷത്തെ നേതാക്കള്‍ പറയുന്നു. ഇന്നലെ എഎപി നേതാവ് സഞ്ജയ് സിംഗിന്റെ വസതിയില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Comments