
ഹൗങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.
മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മ (55), റുതുരാജ് ഗെയ്കവാദ് (40) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍.
മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാന്‍ മുന്‍നിരയില്‍ പര്‍വേസ് ഹുസൈന് ഇമോന്‍ (23) ഇന്നിംഗ്സ് മാത്രമാണുള്ളത്. മഹ്മുദുല്‍ ഹസന് ജോയ് (5), സെയ്ഫ് ഹസന് (1), സാക്കിര്‍ ഹുസൈന് (0), അഫീഫ് ഹുസൈന് (7), ഷഹദാത്ത് ഹുസൈന് (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മൃതുന്‍ജോയ് ചൗധരി (4), റാക്കിബുല്‍ ഹസന് (14), റിപോണ്‍ മണ്ഡല് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.






