ന്യൂയോര്‍ക്ക് സിറ്റി: ഖാലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏജന്റുമാരാണെന്ന് സ്വതന്ത്ര ബ്ലോഗര്‍ ജെ്ന്നിഫര് സെങിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയെ ആരോപണ മുനയില്‍ നിര്‍ത്താനും ഇന്ത്യയും പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയുമാണ് ഇതിനു പിന്നിയുള്ള ലക്ഷ്യമെന്നും ബ്ലോഗര്‍ പറയുന്നു.
ചൈനയുടെ വഞ്ചനയാണ് ഈ 'കത്തിക്കലിന്'പിന്നില്‍. തായ്വാനില് ഷി ജിങ്പിങിനുള്ള സൈനീക തന്ത്രത്തിന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ക്കുള്ള നീരസമാണ് ഇതിനു കാരണം. ചൈനയില്‍ ജനിച്ച ജെന്നിഫര്‍ നിലവില്‍ അമേരിക്കയിലാണ് താമസം. മനുാവകാശ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമാണ് ജെന്നിഫര്‍ സെങ്. X പ്ലാറ്റ്ഫോമിലാണ് അവര്‍ നിലപാട് അറിയിച്ചത്.
ഈ നരഹത്യയ്ക്ക് പിന്നില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കാനഡയ്ക്ക് അത് പിന്നീട് മനസ്സിലാകും. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏജന്റുമാരാണ് അത് ചെയ്തത്. ചൈനീസ് എഴുത്തുകാരനും യു ട്യുബറുമായ ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്ന ലാവോ ദെങിന് ഈ വിവരം അറിയാമെന്നും അവര്‍ പറയുന്നു. അമേരിക്കയിലെ സീറ്റിലില്‍ വച്ച് നടന്ന രഹസ്യ യോഗത്തിലാണ് സിസിപി സ്റ്റേറ്റ് സെക്യൂരിറ്റി മിനിസ്ട്രി ഈ കൊല ആസൂത്രണം ചെയ്തതെന്നും അവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സൈലന്‍സ്ഡ് ഗണ്‍ ഉപയോഗിച്ചായിരുന്നു കൊല. തെളിവ് നശിപ്പിക്കാന്‍ നിജ്ജാറിന്റെ കാറിലെ ഡാഷ് കാമറ ആദ്യം തകര്‍ത്തു. കൊലയ്്ക്കു ശേഷം രക്ഷപ്പെട്ട ഏജന്റ് ആയുധങ്ങള്‍ കത്തിക്കുകയും എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് വിമാനമാര്‍ഗം കാനഡ വിട്ടുവെന്നും അവര്‍ പറയുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ ഗുരു നായക് സിഖ് ഗുരുദ്വാരയുടെ പാര്‍ക്കിംഗ് സ്ഥലത്തുവച്ചാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.






