പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ ഏക വനിത പ്രതിനിധിയും വനിത മന്ത്രിയുമായ എസ്. ചന്ദിര പ്രിയങ്ക മന്ത്രി സ്ഥാനം രാജിവച്ചു. എഐഎന്‍ആര്‍സി- ബിജെപി സഖ്യ സര്‍ക്കാരില്‍ നിന്നുള്ള രാജി അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്നലെ മുഖ്യമന്ത്രി എന്‍. രംഗസ്വാമിക്ക് കൈമാറി. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയും സാമ്പത്തിക -ജാതിയ ശക്തികളുടെ എതിര്‍പ്പും ലിംഗ അസമത്വവും നടക്കുന്നുവെന്ന് ചന്ദിര പ്രിയങ്ക ആരോപിച്ചു. എന്നാല്‍ അതേകുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
പ്രതികരണം തേടി മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ മാധ്യമപ്രവര്‍ത്തരോട്, നിങ്ങളെ ഞാന്‍ ക്ഷണിച്ചില്ലെന്നായിരുന്നു മറുപടി. 2021ലാണ് 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതുച്ചേരിയില്‍ ഒരു വനിത മന്ത്രി വരുന്നത്. എഐഎന്‍ആര്‍സി ടിക്കറ്റില്‍ നെടുങ്കാട് എംഎല്‍എ ആയ ചന്ദിര പ്രിയങ്ക ഗതാഗത വകുപ്പാണ് പ്രധാനമായും കൈാര്യം ചെയ്തിരുന്നത്. ഭവനം, തൊഴില്‍, എംപ്ലോയിമെന്റ് വകുപ്പുകളും ഇവര്‍ക്കുണ്ടായിരുന്നു.






