
ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ കുടുംബനാഥന് തീകൊളുത്തി. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ 28 വയസ്സുള്ള നന്ദിനി എന്ന യുവതിയെ ഭര്‍ത്താവ് രാജ്കുമാറാണ് അറസ്റ്റിലായിരിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീവെക്കുകയായിരുന്നു.
ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് രാജ്കുമാര് നന്ദിനിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു മകന് കൂടിയുണ്ട്. നന്ദിനി രണ്ടാമത്തെ കുട്ടിയെ നാലുമാസമായി ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. തൊഴില്‍ രഹിതനായ രാജ്കുമാര് മാരൈമാലൈ നഗറിലെ ഗോവിന്ദപുരത്താണ് താമസിക്കുന്നത്. രാജ്കുമാറിന്റെ മദ്യപാന ശീലത്തിന്റെ പേരില്‍ എല്ലാ ദിവസവും നന്ദിനി ഭര്‍ത്താവുമായി വഴക്കുപിടിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തിയത് നന്ദിനി ചോദ്യം ചെയ്യുകയും വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ വയറിനിട്ട് തൊഴിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മണ്ണെണ്ണ എടുത്തുകൊണ്ടുവന്ന് ഭാര്യയുടെ മേലേക്ക് ഒഴിച്ച ശേഷം കത്തിക്കുകയായിരുന്നു.
നന്ദിനിയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ നന്ദിനിയെ സമീപത്തെ ഗില്പോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെണ്ണൂറ് ശതമാനം പൊള്ളലേറ്റ നന്ദിനിയുടെ നില ഗുരുതരമാണ്. കൃത്യം നടത്തിക്കഴിഞ്ഞ് അവിടെ നിന്നും മുങ്ങിയ രാജ്കുമാറിനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസ് കണ്ടെത്തി പിടികൂടുകയും ചെയ്തു. ഇയാള്‍ കസ്റ്റഡിയിലാണ്.






