
പമ്പ: ശബരിമല പാതയില്‍ അതീവ സുരക്ഷാ മേഖലയായ ശരംകുത്തിയിലെ ബി.എസ്.എന്‍.എല്‍. മൊെബെല്‍ ടവറിന്റെ കേബിളും മറ്റ് സാധന സാമഗ്രികളും മോഷ്ടിച്ചു കടത്തിയ കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പുളിയന്മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമന്, ഷംനാസ്, രഞ്ജിത്ത്, അഖില്‍, അസിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഒന്നുമുതല്‍ ആറുവരെ പ്രതികളെ പുളിയന്മലയിലും ജലീലിനെ പമ്പയിലും നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ 12 ന് രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറില്‍ കേടുപാടുകള്‍ വരുത്തിയ ശേഷം 280 മീറ്റര്‍ ആര്.എഫ്. കേബിള്‍, 35 മീറ്റര്‍ എര്‍ത്ത് കേബിള്‍, 55 ഡി.സി കേബിളുകള്‍, 100 മീറ്റര്‍ ലാന്ഡ്െലെന് കേബിള്‍, ഒന്നര കിലോമീറ്റര്‍ ദൂരം വലിക്കാവുന്ന 5 ജോഡി ലാന്ഡ്െലെന് കേബിള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ് െലെന്‍ കേബിളുകള്‍, 5 എംസിബി കേബിള്‍ എന്നിവയാണ് മോഷ്ടിച്ചത്. ഇതിന് രണ്ടര ലക്ഷം രൂപ വില വരും.
ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എന്‍ജിനിയറുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ മേല്‍നോട്ടത്തില്‍ ഡിെവെ.എസ്.പിമാര്‍ അടങ്ങുന്ന പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. െസെബര്‍ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കളെ കണ്ടെത്തിയത്. പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സംഭവ ദിവസം രാവിലെ ആറിന് ചെളിക്കുഴി ഭാഗത്തു കാട്ടിലൂടെ നാലു പേര് കയറിപ്പോകുന്നത് കണ്ടെത്തി.
രണ്ടുപേര്‍ കേബിളുകള്‍ ചാക്കുകളിലാക്കി പല തവണയായി ചുമന്ന് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. ഡിെവെ.എസ്.പിമാരായ ആര്. ബിനു (റാന്നി), രാജപ്പന് റാവുത്തര്‍ (കോന്നി), ഡോ.ആര്. ജോസ് (ജില്ലാ സ്പെഷല്‍ ബ്രാഞ്ച്), വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, റാന്നി എസ്.ഐ അനീഷ്, പമ്പ എസ്.ഐമാരായ സജി, സുഭാഷ്, സിപിഓമാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.






