
തന്റെ പുതിയ സിനിമയിലെ രംഗങ്ങളെ വെറും 'ലൈംഗികരംഗങ്ങള്‍' എന്ന് വിളിച്ചാക്ഷേപിക്കരുതെന്ന് വിമര്‍ശകരോട് നടി മെഹ്റീന്‍ പിര്‍സാദ. വിവാഹജീവിതത്തില്‍ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുതിയ സിനിമ 'സുല്‍ത്താന്‍ ഓഫ് ഡല്‍ഹി' വന്‍ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് നടി വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയത്. ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയ മിലന് ലുഥിര സംവിധാനം ചെയ്ത വെബ്സീരീസിലെ രംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത ട്രോളിന് വിധേയമായിരുന്നു.
വെബ്സീരീസില്‍ സഞ്ജന എന്ന കഥാപാത്രത്തെയാണ് പിര്‍സാദ അവതരിപ്പിച്ചത്. ട്രോള്‍ വന്നതിന് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി എക്സില്‍ എത്തുകയും ചെയ്തു. സുല്‍ത്താന്‍ ഓഫ് ഡല്‍ഹി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് ക്രൂരമായ വെവാഹിക ബലാത്സംഗം ആണെന്നും വൈവാഹി ബലാത്സംഗം പോലെ വളരെ കനപ്പെട്ടതും ഗൗരവരമുള്ളതുമായ ഒരു വിഷയത്തെ വെറുതേ 'സെക്സ് സീന്‍' എന്നു വിളിക്കുന്നത് തനിക്ക് വളരെ വേദനയുണ്ടാകിയെന്ന് താരം പറഞ്ഞു. ഇത് കാട്ടിത്തന്നത് ലോകത്തുടനീളമുള്ള അനേകം സ്ത്രീകള്‍ നേരിടുന്ന ഏറെ ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ ചില മാധ്യമങ്ങളും ആള്‍ക്കാരും സാമൂഹ്യമാധ്യമത്തില്‍ അതിനെ മോശമായി എടുത്തത് തന്നില്‍ അങ്ങേയറ്റം വേദനയുണ്ടാക്കി. ഈ ആള്ക്കാര് മനസ്സിലാക്കേണ്ടത് അവര്‍ക്കും അമ്മമാരും സഹോദരിമാരും ണ്ടെന്നും അവരുടെ ജീവനുകള്‍ ഈ രീതിയില്‍ കടന്നുപോകാതിരിക്കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും പറഞ്ഞു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമവും ക്രൂരതയും എക്കാലത്തും വെറുപ്പുളവാക്കുന്നതാണെന്നും പറഞ്ഞു.
''ഒരു നടിയെന്ന നിലയില്‍ തന്റെ ജോലി തരുന്ന കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തുക എന്നതാണ്. മിലന് ലുത്രിയ സര് നേതൃത്വം നല്കിയ സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയിലെ ടീം, വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ചിത്രീകരണത്തിനിടയില്‍ അഭിനേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരു ഘട്ടത്തിലും അസ്വാസ്ഥ്യമോ പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. അദ്ദേഹം അങ്ങേയറ്റം പ്രൊഫഷണലായിരുന്നു. മഹാലക്ഷ്മിയോ, സഞ്ജനയോ, ഹണിയോ ആകട്ടെ, ഒരു കലാകാരി എന്ന നിലയില്‍ എന്റെ പ്രേക്ഷകര്‍ക്കായി എന്റെ എല്ലാ വേഷങ്ങളും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' നടി പറഞ്ഞു.
പോസ്റ്റിന് പിന്നാലെ അനേകം ആരാധകരാണ് നടിയെ പിന്തുണച്ച് രംഗത്ത് വന്നത്. വെബ്സീരീസില്‍ നടിയുടെ പ്രകടനത്തെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല. ''രംഗത്തിന്റെ ചിത്രീകരണം എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണങ്ങള്‍ എനിക്ക് രണ്ടാമത് പറയാന്‍ കഴിയും. ആളുകള്‍ എന്താണ് മനസ്സിലാക്കുന്നത് എന്നതിലാണ് പ്രശ്നം ഉള്ളത്, കാരണം ആ രംഗത്തില്‍ നിന്ന് മനസ്സിലാക്കുന്നത് അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ശരിയാണെന്ന് വിശ്വസിക്കാന്‍ പലരും വ്യവസ്ഥ ചെയ്യുന്നു.'' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.






