
ന്യൂഡല്‍ഹി : ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ച യുവാവ് മരിച്ചു. ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്ത് പുതുവര്‍ഷാഘോഷത്തിനിടെ ആയിരുന്നു സംഭവം. ലുധിയാന സ്വദേശി ദീപക് ടണ്ഠന് ആണ് മരിച്ചത്.
ബാറില്‍ പാട്ടുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ ബിയര്‍ ബോര്‍ട്ടില്‍ തലയ്ക്കടിച്ച് പൊട്ടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അന്വേഷണത്തിന്റെ ഭാഗമായി ബാറിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്കി.






