
ലണ്ടന്‍: ഇന്ത്യയിലെ ചരിത്രാവശേഷിപ്പുകളില് പെടുന്ന ടിപ്പുസുല്‍ത്താന്റെ വാള് ലേലത്തിന് വെച്ചിട്ട് വാങ്ങാന്‍ ആളില്ല. ശ്രീരംഗപട്ടണം വീണതിന് പിന്നാലെ ഇന്ത്യയിലെ മുന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായ ചാള്‍സ് കോണ്‍വാലിസിന് സമ്മാനമായി നല്‍കിയതെന്ന് കരുതുന്ന വാളിന് വില കണക്കാക്കുന്നത് 15 കോടി മുതല്‍ 20 കോടി രൂപ വരെയാണ്. ഈ വാള് മദ്ധ്യേഷ്യയിലെ ഒരു മ്യൂസിയം വാങ്ങിയേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ടിപ്പുവിന്റെ തലസ്ഥാനത്തെ അവസാന ഭരണാധികാരിയായിരുന്ന മേജര്‍ ജനറല്‍ ബെയ്ര്ഡിന് നല്കപ്പെട്ട ടിപ്പുവിന്റെ ഉറക്കറയിലെ വാള് 141 കോടി രൂപയ്ക്ക് ഈ വര്‍ഷം ബോണാംസില് വെച്ച് നടന്ന ലേലത്തില്‍ വിറ്റു പോകുകയും ചെയ്തു. ടിപ്പുവിന്റെ സ്വകാര്യ ആയുധശേഖരത്തിലുള്ള രണ്ടു വാളുകളില്‍ ഒരെണ്ണമാണ് ചാള്‍സിന് നല്കപ്പെട്ടത്. ടിപ്പുവിന്റെ പരാജയത്തെ തുടര്‍ന്ന് കൈമാറിയാതായിരുന്നു ഇത്. ബ്രിട്ടീഷ് ഇന്ത്യയുെട കമാന്റര്‍ ഇന്‍ ചീഫായും ഗവര്‍ണര്‍ ജനറലായും കോണ്‍വാലീസ് നിയോഗിതനായിരുന്നു.
കുടുംബം ലേലത്തില്‍ വെച്ച രണ്ടാമത്തെ വാള് (നോട്ട് 101), ഇനാമല്‍ ചെയ്ത വാളും സ്കാര്ബാഡും 100,800 പൗണ്ടിന് (100 ലക്ഷം രൂപ) വിറ്റു. ഇതിന് 80 മുതല്‍ 120 ലക്ഷം രൂപ വരെ കണക്കാക്കിയിരുന്നു. ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് രണ്ട് ആയുധങ്ങളും ലേലത്തിന് വെച്ചിരുന്നുവെങ്കിലും വില്‍ക്കാനായില്ല. ഒരെണ്ണത്തില്‍ (ലോട്ട് 102) പിടിച്ചെടുത്ത ഇംഗ്ലീഷ് ബ്ലേഡ് ഘടിപ്പിച്ചിരിക്കുന്നു.
കടുവയുടെ തലയുടെ ആകൃതിയിലുള്ള പോമ്മലിന്റെ താടിയെല്ലിലാണ് ബ്ലേഡ് പിടിച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ വേണ്ടി നിര്‍മ്മിച്ച ഒരു ഫ്ലിന്റ്ലോക്ക് മസ്ക്കറ്റൂണിനും (ലോട്ട് 103) അതിന്റെ കരുതല്‍ വില ലഭിക്കാതെ പോയി.






