
ന്യുഡല്‍ഹി: ഹരിയാന സ്വദേശിയായ 19കാരനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതക ശ്രമങ്ങള്‍ തുടങ്ങിയ കേസുകളിലാണ് യോഗേഷ് കദ്യാന് എന്നയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഇയാള്‍ യു.എസിലേക്ക് കടന്നിരുന്നു. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
നിലവില്‍ അമേരിക്കയില്‍ ഖാലിസ്താനി ഭീകരരുടെ ബബിന്‍ഹ എന്ന സംഘത്തിലാണ് യോഗേഷ് കദ്യാന് പ്രവര്‍ത്തിക്കുന്നത്. ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം ഇയാള്‍ക്കുണ്ട്. 17ാം വയസ്സില്‍ വ്യാജ പാസ്പോര്‍ട്ടിലാണ് ഇയാള്‍ അമേരിക്കയിലേക്ക് കടന്നത്. ബബിന്ഹയുടെ ഇന്ത്യയിലെ വീട് ഖാലിസ്താനികളുടെ ഒളിതാവളമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അടുത്തകാലത്ത് എന്‍ഐഎ റെയ്ഡ് നടന്നിരുന്നു.
യോഗേഷിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒന്നര ലക്ഷം ഇനാം അന്വേഷണ ഏജന്‍സി പ്രഖ്യാപിച്ചരുന്നു. ഇതിനു പിന്നാലെയാണ് ഇന്റര്‍പോളിന്റെ ഇടപെടല്‍. മനരത്തെ മെറ്റാരു കൊള്ളസംഘത്തിലെ ഹിമാന്‍ഷു എന്ന ഭാവുവിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ് ഇറക്കിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തെ ഇല്ലായ്മ ചെയ്ത് യു.എസിലും കാനഡയിലും സ്വന്തം സാമ്രാജ്യം വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് യോഗേഷവും കൂട്ടാളികളും.






