തൃശൂര്‍: മനസിക വൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ജീവനക്കാരന് 42 വര്‍ഷം കഠിന തടവും 2,85000 രൂപ പിഴയും. കുന്നംകുളം സ്വദേശി ഉണ്ണി കൃഷ്ണനെ ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2022 ജൂണിലാണ്.
സ്കൂളില്‍ പഠിച്ചിരുന്ന കുട്ടി ഭക്ഷണം കഴിച്ച് കൈകഴുകാന്‍ ശുചിമുറിയില്‍ പോയ സമയം പിന്തുടര്ന്ന് ശുചിമുറിയുടെ വാതില്‍ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസങ്ങള്‍ കുട്ടിയെ നീരിക്ഷിച്ച് ശേഷമായിരുന്നു പ്രതി ഈ ക്രൂരകൃത്യം നടത്തിയത്. ആദ്യം സംഭവം ആരും അറിഞ്ഞിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ കാര്യം ചോദിച്ചറിയുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 2,85000 രൂപ പിഴ അടക്കാത്ത പക്ഷം പത്തുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയ്ക്ക് പിഴ സംഖ്യ നല്‍കാനും കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കുന്നത് കുന്നംകുളം പോലീസാണ്.






