
കിഴക്കമ്പലം: ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച വീടിന്റെ പണി പൂര്‍ത്തികരിച്ച് ഗൃഹപ്രവേശനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഗൃഹനാഥന് മരിച്ചു. പള്ളിക്കര ചിറ്റനാട് കണിയാംകുടി ഔസേഫ് ദേവസി (69) യാണ് മരിച്ചത്. സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനം എന്നതായിരുന്നു ഔസേപ്പിന്റെ ഏറ്റവും വലിയ സ്വപ്നം.
വര്‍ഷങ്ങളായി പള്ളിക്കര വണ്ടര്‍ലായ്ക്ക് സമീപം ആകെയുള്ള മൂന്ന് സെന്റ് മണ്ണില്‍ ടാര്പ്പോളിന് ഷീറ്റു കൊണ്ട് നിര്‍മ്മിച്ച കുടിലിലായിരുന്നു രോഗികളായ അദ്ദേഹവും ഭാര്യയും താമസിച്ചിരുന്നത് ഏക മകളുടെ വിവാഹ ശേഷം നിത്യരോഗിയായ ഔസേഫിന്റെ ചികിത്സയ്ക്കും മറ്റ് ചെലവുകള്‍ക്കും പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭവനം എന്ന സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു.
സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ നിന്ന് ഫണ്ട് അനുവദിച്ചെങ്കിലും അത് വിനിയോഗിച്ച് ഭവനം നിര്‍മ്മിക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് സാധിക്കാത്ത കാര്യമായിരുന്നു. കെട്ടിടങ്ങള്‍ പണിത് നല്കുന്ന പലരെയും സമീപിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുക അപര്യാപ്തമായതിനാല്‍ ആരും പണി ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ പള്ളിക്കര മര്‍ച്ചന്റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഭവനത്തിന്റെ പണി ഏറ്റെടുക്കുകയായിരുന്നു.
െലെഫ് പദ്ധതിയില്‍ ലഭിച്ച നാലു ലക്ഷം ഉള്‍പ്പെടെ ഏകദേശം എട്ടു ലക്ഷം ചെലവഴിച്ചാണ് മനോഹരമായ ഭവനം നിര്‍മിച്ച് കഴിഞ്ഞ ദിവസം വ്യാപാരികള്‍ താക്കോല്‍ െകെമാറ്റം നടത്തിയത്. ഇന്നലെ നടന്ന വെഞ്ചിരിപ്പു കര്‍മ്മത്തിനു ശേഷം 150 ലേറെ പേര്‍ക്ക് സദ്യയും ഔസേഫ് ഒരുക്കിയിരുന്നു. െവെകിട്ട് ആറോടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചിറ്റനാട് സെന്റ് ജൂഡ് പള്ളിയില്‍.






