
കാസര്‍കോട്: പ്രായപൂര്‍ത്തികാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ക്ക് കോടതി 32 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാവിധിയില്‍ 60,000 രൂപ പിഴയടക്കാനും പറയുന്നു.കാസര്‍കോട് ജില്ലയില്‍ നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പില്‍ മോഹനനെ (63)യാണ് ശിക്ഷിച്ചത്. വിചാരണയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നായിരുന്നു സംഭവം. 13 വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് ബന്ധു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി. പിന്നീട് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോക്സോ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയട്ടുണ്ട്. നീലേശ്വരം പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.പി ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന് ഹാജരായി.






