ന്യുഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ കൊല്ലുന്നുവെന്ന് സുപ്രീം കോടതി. ഇതില്‍ രാഷ്ട്രീയമില്ല. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്ത്തിവയ്പ്പിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. ഡല്‍ഹി നഗരത്തില്‍ പ്രവര്‍ത്തന രഹിതമായ സ്മോക് ടവറുകള്‍ പരിശോധിക്കാന്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡിപിസിസി) ചെയര്‍മാനും മുനിസിപ്പാലിറ്റി ഖരമാലിന്യം തുറസ്സായ സ്ഥലത്ത് കത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഡല്‍ഹി സര്‍ക്കാരിനും കോടതി നിര്‍ദേശം നല്കി.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ കളി അവസാനിപ്പിക്കണം. ഡല്‍ഹിയും കേന്ദ്രവും കേന്ദ്രവും പഞ്ചാബും തമ്മിലുള്ള വൃത്തികെട്ടി കളി അവസാനിപ്പിച്ചേ മതിയാകൂവെന്നും ജസ്റ്റീസ് എസ്.കെ കൗള്‍ പറഞ്ഞൂ. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് എങ്ങനെ തടയണമെന്ന് പറയുന്നില്ല. പക്ഷേ അത് തടഞ്ഞേ പറ്റൂ. അത് ബലപ്രയോഗത്തിലുടെയോ പ്രോസ്താഹനത്തിലുടെയോ ആകാം. സംസ്ഥാനങ്ങള്‍ നാളെ യോഗം വിളിക്കണമെന്നും മലിനീകരണം ഉണ്ടാക്കുന്നതില്ലെന്നത് ചീഫ് സെക്രട്ടറി നിരീക്ഷണത്തില്‍ സ്റ്റേഷന് ഓഫീസര്‍ ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.






