
റിയോ ഡി ജനീറോ: മയക്കുമരുന്നുമായി ബന്ധപ്പെട്ട് തടവുപുള്ളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ബ്രസീലിലെ ഒരു ജയിലില്‍ 60 പേര് മരിച്ചു. ആമസോണ്‍ മനൗസിലെ ജയിലില്‍ മയക്കുമരുന്നു കച്ചവടക്കാര്‍ തമ്മിലായിരുന്നു ചേരിപ്പോര് നടത്തിയത്. അനേകം പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട കലാപം 12 മണിക്കൂറിന് ശേഷമാണ് പോലീസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞത്. മയക്കുമരുന്നു മാഫിയയിലെ രണ്ടു ഗുണ്ടാ ഗ്യാംഗുകളുടെ ഏറ്റുമുട്ടലാണ് നടന്നത്.
സാവോപോളോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്യാപിറ്റല്‍ കമാന്റും (പിസിസി) ബ്രസീലിലെ ഏറ്റവും കരുത്തരായ മയക്കുമരുന്ന് മാഫിയയും മനൗസിലെ അങ്ങേയറ്റം അപകടകാരികളുടെ സംഘവുമായി നോര്‍ത്ത് ഫാമിലിയും തമ്മിലുള്ള ഏറ്റവും പുതിയ രക്തരൂക്ഷിതമായ ഏറ്റുമുട്ടലായിരുന്നു നടന്നത്. റിയോയിലെ മറ്റൊരു ഗ്രൂപ്പായ റെഡ് കമാന്റിന്റെ (സി വി) സഹായത്തോടെ പിസിസി ഗ്യാംഗിനെ ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിയുണ്ടായ കലാപം തിങ്കളാഴ്ച പുലര്‍ച്ചെ 7 മണി വരെ നീണ്ടതായിട്ടാണ് വിവരം. അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും അനേകം പേര് കലാപം മുതലാക്കി തടവുകാര്‍ ജയില്‍ ചാടുകയും ചെയ്തതായി വിവരമുണ്ട്. ജയില്‍ ചാടിയ 184 പേരില്‍ 40 പേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പോലീസ് തിരികെ പിടികൂടുകയും ചെയ്തു. 590 പേര്‍ക്ക് മാത്രം ഇടയുള്ള ജയിലില്‍ 2,230 പേരാണ് കഴിയുന്നതെന്നാണ് വിവരം.
രണ്ടു ദശകത്തിനിടയില്‍ ബ്രസീലിലെ ജയിലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കലാപമാണ് ഇത്. അന്‍സിയോ ജോബിം പ്രിസണ്‍ കോംപ്ലക്സില്‍ തുടങ്ങിയ കലാപത്തില്‍ 74 തടവുകാരെ കലാപകാരികള്‍ പിടിച്ചുവെയ്ക്കുകയും ഇവരില്‍ ചിലരെ കൊന്നു തള്ളുകയുമായിരുന്നു. കുറ്റവാളികളെ കൊണ്ട് നിറഞ്ഞ ജയിലില്‍ ഭിത്തിയിലും മറ്റും തലവെട്ടിമാറ്റിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ബ്രസീലിയന്‍ മാധ്യമം എം ടെമ്പോ റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുകാര്‍ പോലീസുമായി നേര്‍ക്കുനേര്‍ വെടിവെയ്പ്പ് നടത്തുകയും 12 ജയില്‍ ജീവനക്കാരെ ബന്ദികളാക്കി വെയ്ക്കുകയും ചെയ്തു.
കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പിസിസിയുടെയും സിവി യുടെയും പോരാട്ടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട് . കഴിഞ്ഞ വര്‍ഷവും ഇരു ഗ്രൂപ്പും പരസ്യമായി ഏറ്റുമുട്ടി. 1992 ല്‍ സാവോപോളോയിലെ കരന്ഡിരു ജയിലില്‍ ഉണ്ടായ കലാപത്തില്‍ 111 പേര്‍ക്കായിരുന്നു ജീവന് നഷ്ടമായത്.






