കഴിഞ്ഞ കുറച്ചുനാളുകളായി യുകെയിലെ ഫോസില്‍ ഇന്ധനങ്ങളുടെ പര്യവേഷണത്തിനും വികസനത്തിനും ഉല്‍പ്പാദനത്തിനുമുള്ള എല്ലാ ലൈന്‍സുകളും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കാലാവസ്ഥാ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രതിരോധം ശക്തമാക്കാന്‍ പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
മ്യൂസിയത്തിലും ഗാലറികളിലും സൂക്ഷിച്ചിരിക്കുന്ന പ്രശസ്ത പെയിന്റിംഗുകള്‍ക്കും കലാസൃഷ്ടികള്‍ക്കും മുകളില്‍ പശ തേക്കുക, പെയിന്റ് ഒഴിക്കുക തുടങ്ങിയ പ്രവണതകളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമാനമായ സംഭവമാണ് ഇപ്പോള്‍ ലണ്ടനില്‍ അരങ്ങേറിയിരിക്കുന്നത്. നാഷണല്‍ ഗാലറിയിലെ പ്രശ്‌സതമായ ഓയില്‍ പെയിന്റിംഗിന്റെ പാനല്‍ ഗ്ലാസ് തകര്‍ത്ത് പ്രതിഷേധിച്ചിരിക്കുകയാണ് രണ്ട് കാലാവസ്ഥാ പ്രവര്‍ത്തകര്‍. ഇവരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
ഡിയെഗോ വെലാസ്‌ക്വസ് ഓയില്‍ പെയിന്റിംഗിന് മുകളിലെ ഗ്ലാസ് പാനല്ലാണ് പ്രതിഷേധക്കാന്‍ തകര്‍ത്തത്. ദ ടോയ്‌ലെറ്റ് ഓഫ് വീനസ് എന്ന പെയിന്റിംഗിനെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന ഗ്ലാസായിരുന്നു ഇത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് കാലാവസ്ഥാ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ (Just Stop Oil) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇതാദ്യമായിട്ടല്ല, ഇതിനുമുന്‍പും സമാനമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനാമയും കലാസൃഷ്ടികളും പൊതുകെട്ടിടങ്ങളും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രതിഷേധം.
ഡിയെഗോ വെലാസ്‌ക്വസ് എന്ന സ്പാനിഷ് കലാകാരന്റെ പതിനേഴാം നൂറ്റാണ്ടില്‍ പ്രശസ്തിയാര്‍ജിച്ച പെയിന്റിംഗാണ് ദ ടോയ്‌ലറ്റ് ഓഫ് വീനസ്.
ഇത് തന്നെയായിരുന്നു ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം എന്ന് സംഘം പറഞ്ഞു. കാരണം 1914 -ല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വനിതാ സമ്മതിദാനാവകാശ പ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ പെയിന്റിംഗ്. അതിനാല്‍ തന്നെ നേരത്തെ തന്നെ ഈ പെയിന്റിംഗിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 'രാഷ്ട്രീയം നമ്മെ പരാജയപ്പെടുത്തുകയാണ്. ഇത് 1914 -ല്‍ സ്ത്രീകളെ പരാജയപ്പെടുത്തി, ഇപ്പോള്‍ അത് ഞങ്ങളെ പരാജയപ്പെടുത്തുന്നു'' എന്നാണ് ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തെ തുടര്‍ന്ന് പറഞ്ഞത്.

Comments