
ജയ്പൂര്‍: രാജസ്ഥാനില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആര് നയിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. പുതിയ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുടുതല്‍ സാധ്യത ആര്‍ക്കെന്ന കൃത്യമായ സൂചന നല്കിക്കൊണ്ടായിരുന്നു സച്ചിന് പൈലറ്റിന്റെ പ്രതികരണം.
2020 ല്‍ അശോക് ഗെഹ്ലോട്ടും പൈലറ്റ് ക്യാമ്പുകളും തമ്മിലുള്ള കടുത്ത മത്സരമായിരുന്നു കോണ്‍ഗ്രസിനെ താഴെയിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു ഐക്യമുന്നണി ഉണ്ടാക്കാന്‍ പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള മത്സരം എങ്ങിനെ പരിഹരിക്കുമെന്നതാണ് പ്രധാന വിഷയമായി മാറുന്നത്.. നേരത്തെ, തന്റെ എതിരാളിയെ പരിഹസിച്ച്, മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും എന്നാല്‍ അത് എന്നെ പോകാന്‍ അനുവദിക്കുന്നില്ല എന്നും പറഞ്ഞിരുന്നു.
നേരത്തേ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് പൂര്‍ണ യോജിപ്പിലാണെന്നും എന്നാല്‍ ബി.ജെ.പി.യില്‍ ചേരിതിരിവുകളും പിരിമുറുക്കങ്ങളും വഴക്കുകളും ഉണ്ടെന്നും ടിക്കറ്റുകള്‍ തെറ്റായ രീതിയില്‍ വിതരണം ചെയ്തെന്നും പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയും തന്നോട് ക്ഷമിക്കാനും മറക്കാനും മുന്നോട്ട് പോകാനും ആവശ്യപ്പെട്ടതായും പൈലറ്റ് പറഞ്ഞു. താന്‍ ഭാവിയിലേക്ക് നോക്കുകയാണെന്നും രാജസ്ഥാനിലെ അഞ്ച് വര്‍ഷത്തെ റോഡ്മാപ്പാണ് താന്‍ നോക്കുന്നതെന്നും പറഞ്ഞു. ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് പ്രധാനം. ഞങ്ങള്‍ ഒരുമിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കും. അതിനുശേഷം, ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എംഎല്‍എമാരും നേതൃത്വവും തീരുമാനിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 25 നാണ് രാജസ്ഥാന് തെരഞ്ഞെടുപ്പ്. 2019 ലെ തെരഞ്ഞെടുപ്പുമായി എന്ത് വ്യത്യാസമാണ് ഉള്ളതെന്ന ചോദ്യത്തിന് അന്ന് കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു എന്നാണ് നല്കിയ മറുപടി. എന്നാല്‍ ഇത്തവണ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ കണ്ടു. ഗ്രാമങ്ങളില്‍ ഞങ്ങള്‍ കൊണ്ടുവന്ന വികസനവും അവര്‍ കണ്ടു. ഈ തെരഞ്ഞെടുപ്പ് ചരിത്രമായിരിക്കും. പതിവ് വിട്ട് ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വീണ്ടും വരുമെന്നും പറഞ്ഞു.
രാജസ്ഥാനില്‍ സ്വാതന്ത്ര്യത്തിന് ശേഷം നാലു ദശകത്തോളം കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കോയ്മ. എന്നാല്‍ 1990 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം ഒരിക്കല്‍ പോലും സംസ്ഥാനം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കിയിട്ടില്ല. തന്റെ മണ്ഡലമായ ടോങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയായി തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന പൈലറ്റ് ഇത്തവണ ചരിത്രമെഴുതുമോ എന്ന ചോദ്യത്തിന് റെക്കോഡുകള്‍ വരികയും പോകുകയും ചെയ്യും എന്നാല്‍ നമ്പറിലല്ല കാര്യമെന്നും പറഞ്ഞു.






