
ന്യൂയോര്‍ക്ക്: 1980-കളില്‍ പോപ്പ് ചക്രവര്‍ത്തി മൈക്കല്‍ ജാക്സണ് ധരിച്ച ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിറ്റു. 3,06,000 ഡോളര്‍ അതായത് 2,54,89,539 രൂപയ്ക്കാണ് വിറ്റത്. 1984-ല്‍ ഒരു പെപ്സി പരസ്യത്തില്‍ അദ്ദേഹം ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജാക്കറ്റ് ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്.
വെളളിയാഴ്ച്ച ലണ്ടനില്‍ വെച്ചായിരുന്നു ലേലം നടന്നത്. എല്‍വിസ് പ്രെസ്ലി, ജോര്‍ജ് മൈക്കല്‍, എമി വൈന്‍ഹൗസ്, ഡേവിഡ് ബോയി, ബീറ്റില്‍സ്, ക്വീന്‍ എന്നിങ്ങനെ സംഗീത ലോകത്തെ പ്രമുഖരുമായും ബന്ധപ്പെട്ട വിവിധ കളക്ഷനുകളും ലേലം ചെയ്തിരുന്നു.






