തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത പരാതിയില്‍ ലോകായുക്ത വിധിയില്‍ അത്ഭുതമില്ലായെന്നും അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവില്ലായെന്ന് ലോകായുക്തയുടെ വിധി പക്ഷാപാതകരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ വിധി നല്കുന്ന സന്ദേശം ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ്. വിധിക്കെതിരെ അപ്പില്‍ നല്‍കുമെന്ന് പരാതിക്കാരന് വ്യക്തമാക്കിയിരുന്നു അദ്ദേഹത്തിന് യു ഡിഎഫ് പിന്തുണ നല്‍കുമെന്നും വി ഡി സതീഷന് പറഞ്ഞു.
പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയില്‍ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്ത ശ്രമിക്കുന്നത് മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ്. പിണറായി വിജയന് സംസ്ഥാനത്ത് നടത്തുന്നത് നിയമസംവിധാനങ്ങളെ പോലും അഴിമതിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഫാസിസ്റ്റ് ഭരണമാണെന്നും വി ഡി സതീഷന് പറഞ്ഞു. സംസ്ഥാനത്തിനെ ധനപ്രതിസന്ധിയിലാക്കിയട്ടും എങ്ങനെയും അഴിമതി നടത്തുകയെന്നത് മാത്രമാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ലക്ഷ്യമാക്കുന്നത്. ഈ വിധിയിലൂടെ ലോകായുക്ത ഇല്ലാതാക്കിയത് അഴിമതി വിരുദ്ധ നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.






