
ഇന്ത്യയില്‍ ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്ന അഞ്ചില്‍ നാല് പേരും സ്ത്രീകളാണെന്ന് പഠനം. എന്നാല്‍ അവയവം സ്വീകരിക്കുന്നവരില്‍ അഞ്ചില്‍ നാല് പേരും പുരുഷന്മാരാണ്.
29,000 പുരുഷന്മാർ രാജ്യത്ത് അവയവം സ്വീകരിച്ചപ്പോള്‍ 6,945 സ്ത്രീകളില്‍ മാത്രമാണ് അവയവ സ്വീകര്ത്താക്കളായതെന്ന് 1995 മുതൽ 2021 വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു . സാമ്പത്തിക സാമൂഹിക കാരണങ്ങളും ഈ അസമത്വത്തിന് പിന്നിലുളളതായി വിദഗ്ധര്‍ പറയുന്നു.
മരണ ശേഷം അവയവം ദാനം ചെയ്യുന്നവരില്‍ പുരുഷന്മാരാണ് മുന്നിലെന്നും അതേസമയം ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നതില്‍ സ്ത്രീകളാണ് ഒന്നാമതെന്ന് നാഷണല്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (നോട്ടോ) കണക്കുകള്‍ സൂചിപ്പിക്കുന്നു . രാജ്യത്തെ മൊത്തം അവയവ ദാനത്തിൽ 93 ശതമാനവും ജീവിച്ചിരിക്കെയുള്ള അവയവ ദാനമാണെന്ന് അതേസമയം നോട്ടോ ഡയറക്ടര്‍ ഡോ അനില്‍ കുമാര്‍ പറഞ്ഞു. .






