കല്പറ്റ: പെരിയയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ സിറ്റി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവര്‍ തലശ്ശേരിയിലെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പെരിയയിലെ ഉള്ക്കാടുകളി ല്‍ പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയട്ടുണ്ട്. രണ്ട് മാവോയിസ്റ്റുകളെ വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉണ്മിമായ, ചന്ദ്രു എന്നിവരാണ് പോലീസ് പിടിയിലായത്. ഇപ്പോല്‍ പിടിയിലായിരിക്കുന്നത് പോലീസിന്റെയും തണ്ടര്ബോട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പെരിയയിലും വിലസിയ മാവോയിസ്റ്റുകളില്‍ രണ്ടുപേരാണ്.
കഴിഞ്ഞ ദിവസം രാത്രി ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍ നാലംഗ സായുധസംഘം എത്തിയിരുന്നു. തുടര്‍ന്ന് തണ്ടര്‍ബോള്‍ഡ് സംഘം വീട് വളയുകയായിരുന്നു. മാവോയിസ്റ്റുകളോട് കീഴടങ്ങാനായി ആവശ്യപ്പെടുകയും തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചന്ദ്രു, ഉണ്ണിമായ എന്നിലര്‍ പോലീസിന്റെ പിടിയിലാകുന്നതും അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിപോയതും. എന്നാല്‍ ഇവര്‍ക്ക് വെടിയേറ്റിട്ടുണ്ടോയെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.






