ആദ്യമായി ഇന്ത്യ ഒറ്റയ്ക്ക് നടത്തിയ ലോകകപ്പിന്റെ ഉദ്ഘാടനം നിശബ്ദമാക്കിയതിന് ബിസിസിഐ നേരിട്ട പരാതികള്‍ ചില്ലറയല്ല. എന്നാല്‍ ഈ പരാതി പരിഹരിക്കാന്‍ വമ്പന്‍ പരിപാടികളാണ് നാളെ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ ബിസിസിഐ ഒരുക്കിയിരിക്കുന്നത്. മേളയിലെ ഏറ്റവും ആകര്‍ഷണീയത അല്‍ബേനിയന്‍ പാട്ടുകാരി ഡുവാ ലിപയുടെ സംഗീത പരിപാടിയാണ്.
ഗുജറാത്ത് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കലാശപ്പോര് നടക്കുന്നത്. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് പരിപാടി. ഇംഗ്ളീഷ് അല്‍ബേനിയന്‍ വംശജയായ ഡുവാ ലിപാ ആഗോളമായി അനേകം ആരാധകരുള്ള ഗായികയാണ്. ഡുവായുടെ മാതാപിതാക്കള്‍ അല്‍ബേനിയന്‍ വംശജരാണെങ്കിലും പാട്ടുകാരി ജനിച്ചത് ലണ്ടനിലാണ്.
കൊസോവന്‍ റോക്ക് ബാന്‍ഡ് ഒഡയുടെ പ്രധാന ഗായകനും ഗിറ്റാറിസ്റ്റുമായിരുന്ന പിതാവില്‍ നിന്നും പാരമ്പര്യമായി കിട്ടിയതാണ് സംഗീത സ്വാധീനം. ഡേവിഡ് ബോവി, ബോബ് ഡിലന്, റേഡിയോഹെഡ്, സ്റ്റിംഗ്, പോലീസ്, സ്റ്റീരിയോഫോണിക്സ് തുടങ്ങിയ കലാകാരന്മാരുടെ സ്വന്തം രചനകളും ഗാനങ്ങളും ഉള്‍പ്പെടെ അവളുടെ പിതാവ് വീട്ടില്‍ സംഗീതം പ്ലേ ചെയ്യുമായിരുന്നു. ഇത് കേട്ട് അഞ്ചാം വയസ്സില്‍ ദുവാ ലിപ പാടാന്‍ തുടങ്ങി. ബാര്‍ബി ഫിലിം സൗണ്ട്ട്രാക്കിന്റെ പ്രധാന സിംഗിള്‍ ആയി ലിപ 'ഡാന്‍സ് ദ നൈറ്റ്' 2023 മെയ് 26-നാണ് പുറത്തിറക്കിയത്.
സംഗീത പരിപാടികള്‍ക്ക് പുറമേ അഭിനയത്തിലും ഡുവാ പരീക്ഷണം നടത്തിയിട്ടുണ്ട്. മെര്‍മെയ്ഡ് ബാര്‍ബിയെ അവതരിപ്പിച്ചുകൊണ്ടാണ് ലിപ ആദ്യമായി അഭിനയിച്ചത്. 2023 നവംബര്‍ 1 ന്, ലിപ തന്റെ പുതിയ സിംഗിള്‍ 'ഹൗഡിനി' യുടെ റിലീസ് പ്രഖ്യാപിച്ചു, 2023 നവംബര്‍ 9 ന് സജ്ജമാക്കി. ഇത് അവളുടെ വരാനിരിക്കുന്ന മൂന്നാമത്തെ സ്റ്റുഡിയോ ആല്‍ബത്തിലെ പ്രധാന സിംഗിള്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആറ് ബ്രിട്ട് അവാര്‍ഡും മൂന്ന് ഗ്രാമി അവാര്‍ഡും രണ്ടു ഗിന്നസ് റെക്കോഡും പേരിലുള്ള താരമാണ് ഡുവാലിപ. പരിപാടിയുടെ പ്രചരണാര്‍ത്ഥം തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഡുവാ ലിപയോട് പാടാന്‍ ആവശ്യപ്പെട്ട് യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലും കെ.എല്‍. രാഹുലും കെയ്ന്‍ വില്യംസണും ഗായികയോട് ചോദിക്കുന്നതിന്റെ വീഡിയോ എക്സില്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
അല്‍ബേനിയന്‍ പാട്ടുകാരിക്ക് പുറമേ ഇന്ത്യയിലെ പ്രശസ്ത പാട്ടുകാരായ ശങ്കര്‍ മഹാദേവന്, സുനീധി ചൗഹാന്, അരിജിത് സിംഗ്, സുഖ്വീന്ദര് സിംഗ് എന്നിവരുടെ പാട്ടു പരിപാടിയുമുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സൂര്യ കിരണ്‍ ടീമിന്റെ പ്രകടനവും ഷോയിലുണ്ടാകും. അതിനൊപ്പം ലേസര്‍ ഷോ ഉള്‍പ്പെടെ വന്‍ പരിപാടികളാണ് ക്ളോസിംഗ് സെറിമണിക്കായി ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ഈ പരിപാടി സ്റ്റേഡിയത്തിലെ കാണികള്‍ക്ക് മാത്രമായിരിക്കും ടെലിവിഷനില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രിയടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Comments