
കാസര്‍കോട്: നവകേരളാ സദസിന് കാസര്‍കോട് തുടക്കമായി.ജനസദസിന്റെ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലാണ്. മുഖ്യമന്ത്രി പിണറായ വിജയനെയും മറ്റ് മന്ത്രിമാരെയും വാദ്യഘോഷത്തിന്റെ അകംമ്പടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അവരുടെ പരാതികള്‍ക്ക് പരിഹാരം സ്വീകരിക്കുന്നതിനുമായാണ് 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ് നവകേരളാ സദസ്. നവകേരളാ സദസിന് സമാപനം കുറിക്കുന്നത് ഡിസംബര്‍ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ്. എന്നാല്‍ നവകേരള സദസിനെ യുഡിഎഫ് ബഹിഷ്കരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ചാണ് ബഹിഷ്കരിച്ചിരിക്കുന്നത്.
സംഘാടക സമിതിയുടെ നിര്‍ദേശ പ്രകാരം ഓരോ ജനസദസ്സിലും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ്. മന്ത്രിസഭക്ക് മുന്നിലെത്തുന്ന പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്.






