
വോള്‍വോ ഐഷര്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ ബിസിനസ് യൂണിറ്റായ ഐഷര്‍ ട്രക്ക്സ് ആന്‍ഡ് ബസസ്, രാജ്യത്ത് തങ്ങളുടെ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ പുതിയ റേഞ്ചായ ഐഷര്‍ നോണ്‍-സ്റ്റോപ്പ് സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. ഐഷര്‍ പ്രോ 6019 XPT, ടിപ്പര്‍; ഐഷര്‍ പ്രോ 6048 XP, ലോഡ് ട്രക്ക്; ഐഷര്‍ പ്രോ 6055 XP, ഐഷര്‍ പ്രോ 6055 XP 4x2, ട്രാക്ടര്‍ ട്രക്കുകള്‍ എന്നിവ ഐഷറിന്റെ ഹെവി, മീഡിയം, ലൈറ്റ് ഡ്യൂട്ടി ട്രക്കുകളുടെയും ബസുകളുടെയും വിപുലമായ ലൈനപ്പിനെ വിപുലമാക്കുന്നു.
തങ്ങളുടെ ഉപഭോക്താക്കളോടുള്ള ബ്രാന്‍ഡിന്റെ സമര്‍പ്പണ മനോഭാവത്തെ പ്രതിനിധീകരിക്കുന്ന, പുതിയ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡുകള്‍ സ്ഥാപിക്കുന്ന HD (ഹെവി ഡ്യൂട്ടി) ട്രക്കുകളുടെ നോണ്‍ സ്റ്റോപ്പ് ശ്രേണി അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നു എന്ന് ലോഞ്ചിംഗ് ചടങ്ങില്‍ വോള്‍വോ ഐഷര്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് (VECV), എംഡിയും സിഇഒയുമായ ശ്രീ വിനോദ് അഗര്‍വാള്‍ പറഞ്ഞു.
ഐഷര്‍ പ്രോ 6048 XP : 48 -ടണ്‍ GVW (ഗ്രോസ് വെഹിക്കിള്‍ മാസ്) ഉള്ള ഈ വാഹനം, 300 hp ഹൈ പവര്‍ നല്‍കുന്നതും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതുമായ VEDX8 എഞ്ചിനുമായിട്ടാണ് വരുന്നത്. 1200 Nm ഹൈ എഞ്ചിന് torque ദീര്‍ഘദൂര ട്രാന്‍സ്പോര്‍ട്ടില്‍ മികച്ച പെര്‍ഫോമെന്‍സും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും ഉറപ്പാക്കും.
ഐഷര്‍ പ്രോ 6055 XP, ഐഷര്‍ പ്രോ 6055/1 (4X2): ഈ ട്രാക്ടര്‍ ട്രെയിലറുകള്‍ ഒരു ഇക്കണോമിക് VEDX8 എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് 1200 Nm പരമാവധി torque ഉം, 300 bhp എന്ന ഏറ്റവും മികച്ച പവര്‍ ഔട്ട്പുട്ടും നല്കുന്നു. ഒപ്റ്റിമല്‍ പെര്‍ഫോമന്‍സിനും മികച്ച ടേണ്‍ എറൗണ്ട് ടൈമിനും ദീര്‍ഘദൂര ലോജിസ്റ്റിക്സിനുമായി സുപീരിയര്‍ അപ്പ്ടൈമിനും വേണ്ടി കരുത്തുറ്റതും മികച്ചതുമായ ഡ്രൈവ്ലൈന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ ഐഷര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഐഷര്‍ പ്രോ 6019 XPT: VEDX5, 5.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്, 240 bhp പവര്‍ ഔട്ട്പുട്ടും 900 Nm പീക്ക് torque ഡെലിവറിയും പ്രദാനം ചെയ്യുന്നു, ഐഷര്‍ പ്രോ 6019 XPT ടിപ്പര്‍ മികച്ച പ്രകടനവും വിശ്വാസ്യതയും മാന്യമായ ഉല്‍പ്പാദനക്ഷമതയും അതോടൊപ്പം റെവന്യൂ ജനറേഷനും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ശ്രദ്ധേയമായ പവര്‍-ടു-വെയ്റ്റ് റേഷ്യോ, മികച്ച പുള്ളിംഗ് പവറും മികച്ച ഗ്രേഡബിലിറ്റിയും കൊണ്ട് അതിനെ ശക്തിപ്പെടുത്തുന്നു.






