
മട്ടന്നൂരിലെ നവകേരള സദസ്സിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരള സദസ്സിൽ 21 പേരാണ് ഉള്ളതെങ്കിലും 3 പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. എന്നാല്‍ ഈ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.






