
നെടുങ്കണ്ടം: ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് കേരള കോണ്‍ഗ്രസ് (എം) നേതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം ജിന്സണ് പൗവത്ത് പിടിയിലായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫാന്സിസിനാണ് കുത്തേറ്റത്. നാളെ നടക്കാനിരിക്കുന്ന മലനാട് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി ഒരു മരണവീടിന് സമീപത്തു വച്ചാണ് കുത്തേറ്റത്.






