
കോഴിക്കോട്: നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രഭാതയോഗത്തിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. ഐഎന്‍ടിയുസി തൊഴിലാളികളാണ് ബാനറുമായി പ്രഭാത യോഗം നടക്കുന്ന ഹോട്ടലിലേക്ക് എത്തിയത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.
നവകേരള സദസ്സില്‍ എങ്കിലും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. ശമ്പളവും പെന്‍ഷനും എവിടെയാണെന്നും ഇവര്‍ ചോദിക്കുന്നു.






