
കളമശ്ശേരി കുസാറ്റിലെ ദുരന്തത്തിൽ മരണപ്പെട്ട കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി അതുൽ തമ്പിയുടെ ഭവനത്തിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കുസാറ്റിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം 12.30 മണിയോടെ ഭവനത്തിലേക്ക് എത്തും.. അഡ്വ. അനൂപ് ജേക്കബ് എംഎൽ എ രാവിലെ ഭവനത്തിൽ എത്തി മാതാപിതാക്കളെ കണ്ട് അനുശോചനം അറിയിച്ചു.
അതുൽ തമ്പിയുടെ ഈ വേർപാട് ഈ നാടിന് വളരെ വേദനാജനകമായ ഒന്നാണ്. കുസാറ്റിൽ നടന്ന ഈ പരിപാടിയിൽ വേണ്ടത്ര മുൻകരുതലും ക്രമീകരണവും ഏകോപനവും വളരെ പ്രധാനപ്പെട്ടതാണ് ഇത് എത്രമാത്രം പാലിക്കപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭ അധ്യക്ഷ വിജയാ ശിവൻ , വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് , രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ എന്നിവർ മൃതദേഹം വരുന്നത് കാത്ത് നിൽക്കുന്നു.
തികച്ചും കാർഷിക കുടുംബമാണ് ഇവരുടേത് . പിതാവ് തമ്പി കെ എം പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുന്ന വരുന്ന ഒരു കർഷകനും ഹൃദയ സംബന്ധമായ അസുഖം ബാധിച്ചയാളുമാണ്. ഭാര്യ ലില്ലി പൊതുമരാമത്ത് വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു. അതുൽ മുട്ടം ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്നും ഡിപ്ലോമയ്ക്ക് ശേഷമാണ് കുസാറ്റ് എൻജിനീയറിങ് കോളേജിൽ ചേർന്നത്. ഏക സഹോദരൻ അജിൽ തമ്പി കാക്കനാട് ഇൻഫോപാർക്കിലാണ്.






