
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് പരിചയമില്ലാത്ത നമ്പരില്‍നിന്ന് ഫോണ്‍ കോള്‍ എത്തിയത്. ആദ്യം ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. ആദ്യത്തെ ഫോണ്‍ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിലെ ഒരു കടയില്‍ നിന്നാണെന്നാണ് വിവരം. കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് ഒരു സ്ത്രീയാണ് ഫോണ്‍ വിളിച്ചത്. ഒപ്പമുണ്ടായിരുന്ന പുരുഷനോടൊപ്പം അവര്‍ ഒരു ഓട്ടോറിക്ഷയില്‍ തിരികെപ്പോയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാറും കറുപ്പ് ഷാളുമാണ് തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള സ്ത്രീ ധരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി പറയുന്നു. ബിസ്കറ്റും റെസ്കും കേക്കും വാങ്ങി. പിന്നീട് ഓട്ടോറിക്ഷയില്‍ കയറി പോയി. സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണം നടത്തുകയാണ് പോലീസ്. സംശയമുള്ള വാഹനങ്ങള്‍ പോലീസ് പരിശോധിക്കുമെന്ന അറിയിച്ചു.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. വെള്ള നിറത്തിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന് ജോനാഥാനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ വീടിന് സമീപത്ത് വച്ചാണ് കടത്തികൊണ്ടുപോയതായിയാമ് ബന്ധുകള്‍ നല്കുന്ന വിവരം. എന്നാല്‍ സിസിടിവി ദൃഷ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്പര്‍ വ്യക്തമല്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് കൊട്ടാരക്കര ഡിെൈവഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.






