മലപ്പുറം: കൊണ്ടോട്ടിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും വന്‍ കവര്‍ച്ച. മോഷ്ടാക്കള്‍ കവര്‍ന്നത് 23 മൊബൈലുകളാണ്. കഴിഞ്ഞ ദിവസമാണ് കൊണ്ടോട്ടിയിലെ ഫോണ്‍ ഹബ് എന്ന മൊബൈല്‍ ഫോണ്‍ കടയില്‍ കവര്‍ച്ച നടന്നത്. സമീപത്തുള്ള മറ്റ് കടകള്‍ തുറക്കാനായി രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷ്ണ വിവരം അറിയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്.
കടയുടെ ഷട്ടര്‍ പാതി തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ അതില്‍ വ്യക്തമായിരുന്നു. മോഷ്ടാവെന്ന് സംശയക്കുന്ന ആള് കടയുടെ പിന്നില്‍ നില്‍ക്കുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചട്ടുണ്ട്.മോഷ്ണം പോയ ഫോണുകള്‍ക്ക് നാലുലക്ഷത്തിലധികം രൂപ വിലവരും. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.






