ഐസ്വാള്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മിസോറാമിലെ ജനവിധി ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിക്കുന്നത് ഇന്ന് രാവിലെ എട്ടു മണിയോടെയാണ്. വോട്ടെടുപ്പ് നടക്കുന്നത് ആകെയുള്ള 40 സീറ്റുകളിലേക്കാണ്.പ്രധാനമത്സരം നടക്കുന്നത് മിസോറമിലെ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ്.
തൂക്കുസഭയ്ക്ക് സാധ്യതയുള്ളതായും സെഡ് പി എം മുന്നേറ്റമുണ്ടാകുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റും ബിജെപി 01, കോണ്‍ഗ്രസ് 05, സ്വതന്ത്രര്‍ 08 എന്നിങ്ങനെയായിരുന്നു വിജയിച്ചത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019ല്‍ രൂപീകരിച്ച സെഡ്പിഎം വന്‍ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. ഞായറാഴ്ച്ച നടകേണ്ടിയിരുന്ന വോട്ടെണ്ണല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ്.






