More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിയമം കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി ; നാഗാലാന്റിന്റെ 'ഡീയര്‍ വീക്കിലി ലോട്ടറി' രഹസ്യവില്‍പ്പന വ്യാപകം

Authored by Web Desk | Last updated: 05 Dec 2023, 8:16 AM | 1 min read

Print
നിയമം കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി ; നാഗാലാന്റിന്റെ 'ഡീയര്‍ വീക്കിലി ലോട്ടറി' രഹസ്യവില്‍പ്പന വ്യാപകം
കൊല്ലം: നിയമം കാറ്റില്‍പ്പറത്തി സംസ്ഥാന വ്യാപകമായി ഇതര സംസ്ഥാന ലോട്ടറി വില്‍പന. നാഗാലന്‍ഡ് സംസ്ഥാനത്തിന്റെ ലേബലില്‍ ''ഡിയര്‍ വീക്കിലി ലോട്ടറി''യുടെ പേപ്പര്‍ ടിക്കറ്റാണ് രഹസ്യമായി വിറ്റഴിക്കുന്നത്.

അഞ്ചു ടിക്കറ്റുള്ള ഒരു ബുക്കിന് 30 രൂപയാണ് വില. സാധാരണക്കാരും തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും ഒത്തുകൂടുന്ന ഇടങ്ങളിലാണ്, ലോട്ടറി മാഫിയയുടെ ചെറുകിട ഏജന്റുമാര്‍ നാഗാലന്‍ഡ് ലോട്ടറി വന്‍ തോതില്‍ വിറ്റഴിക്കുന്നത്. നറുക്കെടുപ്പു ദിവസം െവെകിട്ട് വാട്‌സ് ആപ്പിലൂടെയും ഓണ്‍െലെന്‍ ചാനല്‍ വഴിയും ഫലം ലഭിക്കും. ഒരു ടിക്കറ്റിന് ആറു രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 10 രൂപ മുതലുള്ള സമ്മാനമുണ്ട്. മൂന്നക്ക നമ്പര്‍ മുതല്‍ സമ്മാനം ലഭിക്കുന്നവരെ ഏജന്റുമാര്‍ വാട്‌സ് ആപ്പ് വഴി അറിയിക്കും. ടിക്കറ്റ് വാങ്ങുന്നവരുടെ വാട്‌സ് ആപ്പ് നമ്പര്‍ വില്‍പന സമയത്ത് ശേഖരിച്ചാണ് ഇതു സാധ്യമാക്കുന്നത്.

കേരള ലോട്ടറി വാട്‌സ് ആപ്പ് വഴി വില്‍പന നടത്തുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വാട്‌സ് ആപ്പ് വഴി ലോട്ടറി നമ്പര്‍ കൊടുത്താണ് വില്‍പന. ഒരേ നമ്പര്‍ പലര്‍ക്കു കൊടുത്ത് ഇക്കൂട്ടര്‍ വന്‍ ലാഭം നേടുകയും ചെയ്യുന്നു.

ചെറിയ സമ്മാനങ്ങള്‍ വാങ്ങുന്നയാളുടെ ഓണ്‍െലെന്‍ അക്കൗണ്ടിലൂടെ ഇവര്‍തന്നെ നല്‍കും. ഒന്നാം സമ്മാനം പോലുള്ള വലിയ സമ്മാനം ലഭിച്ചാല്‍ വില്‍പനക്കാര്‍ മുങ്ങും. പേപ്പര്‍ ലോട്ടറി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കേരള ലോട്ടറി ഓണ്‍െലെന്‍ വഴി വില്‍പന നടത്തരുതെന്നാണ് നിയമം. ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാന്‍ പാടില്ലെന്നും നിയമമുണ്ട്.

നികുതി വെട്ടിച്ചു ലോട്ടറി വില്‍പന നടത്തിയെന്നും ഫലപ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പു സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തില്‍ സി.ബി.ഐയും അന്വേഷണം നടത്തിയിരുന്നു.

Tags

  • kerala lottary ticket
  • nagaland lottary

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

''രേവന്ത് റെഡ്ഡിയോട് ചോദിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് മനസ്സിലാക്കാമായിരുന്നു'' ; ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

photo ; facebook

‘ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നു’; ജിഡിപി കണക്കുകളെ ചോദ്യം ചെയ്ത് ഖാർഗെ

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

photo ; facebook

‘കാന്തപുരം പറഞ്ഞത് സ്ത്രീ സുരക്ഷയെ മുൻനിർത്തി’; പ്രസ്താവനയെ ന്യായീകരിച്ച് സാദിഖലി തങ്ങൾ

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

Comments