തിരുവനന്തപുരം യുവ ഡോക്ടറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ ഷഹാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനിയാണ് ഷഹാന. ഇന്നലെ രാത്രിയായിരുന്നു ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസിനെ വിവരമറിയിച്ചത് ഒപ്പം പഠിക്കുന്ന പി ജി വിദ്യാര്‍ത്ഥികളായിരുന്നു. ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍ ഷഹാനയുടെ മുറിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. പോലീസ് അസ്വാഭാവികമായ മരണത്തിന് കേസെടുത്തട്ടുണ്ട്.






